വാക്കുകളായും നിറങ്ങളായും പകര്‍ത്താന്‍ ശ്രമിച്ച പ്രണയപാഠങ്ങള്‍, ഓരോ വാക്കിലും അനുഭവിച്ചറിഞ്ഞ, അറിയുന്ന പ്രണയമുണ്ട്! സത്യമായ സ്നേഹമെന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ എനിക്കെന്തേയിങ്ങനെ എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്ന, യുവമനസ്സുകള്‍ക്കുള്ള ഉത്തരമുണ്ട്! പ്രണയമെ അയഥാര്‍ഥ്യം, മറുജന്മ സ്വപ്നങ്ങളാലല്ല, അനുഗ്രഹിക്കപ്പെട്ട ഈജന്മഹൃദയത്താല്‍ തന്നെ തൊട്ടെടുക്കേണ്ടതാണെന്ന, തിരിച്ചറിവുണ്ട്. ജീവന്റെ മതിലുകള്‍ പിളര്‍ന്നു വാക്കുകളുടേയോ നിറങ്ങളുടേയോ പ്രവാഹമായി ഒരു പ്രണയക്കടലിനെ തിരയുന്ന പ്രളയമായി എന്നെ അറിയുക നീ എന്ന് ഞാനും ആത്മാവെന്നോ ഹൃദയമെന്നോ പേരു വിളിക്കാനാവാത്തൊരു ഉള്‍പ്രപഞ്ചത്തില്‍ നിന്റെ ചിറകടികള്‍ പിന്തുടരുന്നു ഞാന്‍ എന്ന് നീയും സ്നേഹം കൊണ്ടും സ്നേഹത്തെ അണയ്ക്കാനാവുന്നില്ലല്ലോ എന്ന് നാമും. ജീവന്റെ പരകോടി അംശങ്ങളിലും പ്രണയവിഷം പടര്‍ത്തുന്ന സ്നേഹദംശനമാകട്ടെ ഓരോ വാക്കുകളും. ‘സ്നേഹത്തിന്റെ ഒന്നാംപാഠം: നിന്റെ കണ്ണുകള്‍’. ഡയസ് ആന്റണി. ഗ്രീന്‍ ബുക്‌സ്. വില 145 രൂപ.