ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എംപിവി യുനീക്ക് 7 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ. മൂന്നാം തലമുറ ഹൈഡ്രജന്‍ ഇന്ധന സെല്‍ സാങ്കേതികവിദ്യയുള്ള പുതിയ എനര്‍ജി വാഹനങ്ങളാണ് എംജി അവതരിപ്പിച്ചത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ശുദ്ധവും കാര്യക്ഷമവുമായ യാത്ര നല്‍കുന്നതിനുള്ള എംജിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. 2001ല്‍ ഫീനിക്സ് നമ്പര്‍ 1 ഫ്യുവല്‍ സെല്‍ വെഹിക്കിള്‍ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോള്‍ പുതുതായി വികസിപ്പിച്ച മൂന്നാം തലമുറ ഇന്ധന സെല്‍ സിസ്റ്റം പ്രോം പി 390 എന്നു അറിയപ്പെടുന്നു. ഹൈഡ്രജന്‍ ഇന്ധന സെല്‍ പ്രവര്‍ത്തിക്കുന്ന വാഹനം ഒരു എയര്‍ പ്യൂരിഫയര്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നു കേവലം ഒരു മണിക്കൂര്‍ ഡ്രൈവിങ് കൊണ്ട് 150 മുതിര്‍ന്നവര്‍ ശ്വസിക്കുന്ന വായുവിന് തുല്യമായ വായു ശുദ്ധീകരിക്കുന്നണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പരമാവധി 95 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിക്കാനും -30 ഡിഗ്രിയില്‍ തണുപ്പ് താങ്ങാനും കഴിയുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.