സംസ്ഥാനത്തെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,67,95,581 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നിർദേശ പ്രകാരം ജില്ലകൾ തോറും വോട്ടർ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്.
അഞ്ച് ലക്ഷത്തിലധികം വോട്ടർമാർ പട്ടികയിൽ നിന്ന് നീക്കപ്പെട്ടത് വോട്ടർ പട്ടിക ശുദ്ധീകരിച്ചു എന്നതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്.17 വയസ് പൂർത്തിയായ 14,682 പേരാണ് മുൻകൂറായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിച്ചിരിക്കുന്നത്. സ്കൂൾ കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രൽ ലിറ്ററസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ അപേക്ഷകരുടെ വർധന. വിവിധ പ്രായപരിധിയിൽ ഉൾപ്പെടുന്ന 1,78,068 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്.