ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഹണ്ടര്‍ 350 നെ പരിഷ്‌കരിച്ചിരുന്നു. ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. ഒബിഡി2 എമിഷന്‍ മാനദണ്ഡങ്ങള്‍ക്കും ഇ20 ഇന്ധന അനുയോജ്യതയ്ക്കും അനുസൃതമായ മെക്കാനിക്കല്‍ അപ്ഗ്രേഡുകളാണ് ഈ പതിപ്പിലെ മാറ്റങ്ങള്‍. 2023 മോഡല്‍ മുന്‍ പതിപ്പില്‍ നിന്നുള്ള സ്‌റ്റൈലിംഗ് സൂചകങ്ങളും മെക്കാനിക്കല്‍ സവിശേഷതകളും നിലനിര്‍ത്തുന്നു. ഇപ്പോള്‍ ബിട6 സ്റ്റേജ് 2 മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നതൊഴിച്ചാല്‍ ഹണ്ടര്‍ 350-ന് ശ്രദ്ധേയമായ മറ്റ് മാറ്റാങ്ങളൊന്നുമില്ല. പുതുക്കിയ ഹണ്ടര്‍ 350 349 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ നിലനിര്‍ത്തുന്നു. അത് 6,100 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി പരമാവധി ഔട്ട്പുട്ടും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം പരമാവധി ടോര്‍ക്കും നല്‍കുന്നതിന് ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ മോട്ടോര്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മെറ്റിയര്‍ 350 , ക്ലാസിക് 350 എന്നിവയില്‍ ഡ്യൂട്ടി ചെയ്യുന്നത് ഈ എഞ്ചിന്‍ തന്നെയാണ്.