മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ ഇന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിൽ നടക്കാതിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും ക്യാപ്റ്റനാക്കി സി.പി.എമ്മിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്ന് ക്യാപ്റ്റന്‍ വരുന്നു എന്നാണ് സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണം. ആറ്റിങ്ങലിലെ സി.പി.എം സ്ഥാനാര്‍ഥിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ വി.ജോയിയുടെ സമൂഹമാധ്യമ പേജുകളിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചത് പാര്‍ട്ടി തള്ളിപ്പറഞ്ഞിരുന്നു.