ദുരന്തമുണ്ടാകരുതെന്ന കാഴ്ചപ്പാടോടു കൂടിയാണ് ഭക്തരെ വഴിയില്‍ നിയന്ത്രിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയില്‍ പ്രതിസന്ധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും, പഠിപ്പിച്ച് വച്ചതുപോലെയാണ് ചില പ്രതികരണങ്ങളുണ്ടായത്. വിശ്വാസത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കരുതെന്നും ,കൂടുതല്‍ ആളുകള്‍ക്ക് പതിനെട്ടാംപടി കയറുന്നതിനായുള്ള സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് തന്ത്രിയും മേല്‍ശാന്തിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.