മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ വില്ലേജിലുള്ള സർക്കാർ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുളള നടപടികൾ ആരംഭിച്ച്റവന്യൂ വകുപ്പ്. പുറമ്പോക്കിലുള്ള 50 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉടനെ തന്നെ വിജലൻസ് സ്വീകരിക്കും. ആധാരത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ഭൂമിയുണ്ടെന്ന് മാത്യു കുഴൽനാടന് അറിയാമായിരുന്നു എന്നാണ് വിജിലൻസിന്റെ നിഗമനം.
ആധാരത്തിൽ വിലകുറച്ചു കാണിച്ച് മാത്യു കുഴൽ നാടൻ ഭൂമി വാങ്ങിയെന്ന പരാതിയിലാണ് കേസ് എടുത്തത്. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ 50 സെന്റ് ഭൂമി അധികമായി ഉണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. അളന്നു തിരിച്ച് അതിർത്തി രേഖപ്പെടുത്താതെയാണ് ഭൂമി വാങ്ങിയത്. അധികഭൂമി ഉണ്ടായിരുന്നുവെന്ന് തനിക്കറിയില്ല എന്നാണ് മാത്യു കുഴൽ നാടന്റെ വാദം.