സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നെങ്കിലും ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പ്രശാന്ത് ആരോപിച്ചതിനാലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ സിഐ സുരേഷിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ജനുവരി മൂന്നിന് ആർഎസ്‌എസ് പ്രവർത്തകർ പ്രകാശിനെ ക്രൂരമായി മർദിച്ചിരുന്നു. ഇതിന് ഒന്നര മണിക്കൂറിന് ശേഷമാണ് ഇയാളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മർദനത്തിന്റെ മുറിപ്പാട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ദുരൂഹമരണമായി കേസ് അന്വേഷിച്ചത്. ആശ്രമം കത്തിച്ച കാര്യം പ്രകാശ് പുറത്തുപറയുമെന്ന ഭീതിയിലാണ് ആർഎസ്‌എസുകാർ ഇയാളെ മർദിച്ചതെന്നാണ് സഹോദരൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.