ഹോളിവുഡ് ഹൊറര്‍ സീരിസ് കണ്‍ജറിങ് നാലാം ഭാഗം ‘ദ് കണ്‍ജറിങ്: ലാസ്റ്റ് റൈറ്റ്‌സ്’ ട്രെയിലര്‍ എത്തി. കണ്‍ജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒന്‍പതാമത്തെ ചിത്രവുമാണിത്. 2021ല്‍ റിലീസ് ചെയ്ത ദ് കണ്‍ജറിങ്: ദ് ഡെവിള്‍ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വല്‍ ആയാണ് ലാസ്റ്റ് റൈറ്റ്‌സ് എത്തുന്നത്. 1980കളില്‍ നടന്ന ഈ കഥ ലൊറൈന്റെയും എഡ് വാറെന്റെയും അവസാന കേസ് കൂടിയാണ്. കണ്‍ജറിങ് യൂണിവേഴ്‌സിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നാലാം ഭാഗത്തെ വിശേഷിപ്പിക്കുന്നത്. പാട്രിക് വില്‍സണ്‍, വെര ഫര്‍മിഗ എന്നിവര്‍ തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നു. മൈക്കല്‍ ചേവ്‌സ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും.