സദ്ഗുണങ്ങൾ ഇല്ലാത്തവർ പൊലീസിൽ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ചിലരുടെ പ്രവർത്തികൾ സേനക്ക് അപമാനമുണ്ടാക്കുന്നു. പോലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തി ചെയ്യുന്നവർ ആ സേനയുടെ ഭാഗമാകുന്നതിന്റെ ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട് എന്നോർമ്മിക്കണം.
ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ചില പ്രവർത്തികൾ ഉണ്ടാവുമ്പോൾ വിമർശനമുണ്ടാകും. അപ്പോൾ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. ചുരുക്കം ചില സംഭവങ്ങളെങ്കിലും തെറ്റായ രീതിയിൽ ഉണ്ടായാൽ അത് അംഗീകരിക്കാൻ കഴിയില്ല. എന്നാൽ ആരുടെയും കഞ്ഞികുടി മുട്ടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമല്ല. എന്നാൽ തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കുകയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.