നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണമെന്നും കേന്ദ്രത്തിനെതിരെ വിമർശനവുമായി നിയമസഭയിൽ മുഖ്യമന്ത്രി. 2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമാണ് തുടർഭരണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാൻ സാധിച്ചു. 74000 കോടിയുടെ 933 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകൾ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷുഹൈബ് വധക്കേസിൽ അന്വേഷണം നീതിപൂർവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിൽ ആകെ 17 പ്രതികളാണ് ഉള്ളത്. കേസ് തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചന വകുപ്പ് കൂടി ചേർത്താണ് അന്വേഷണം നടന്നത്. രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നാം പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചു. മറ്റൊരു കേസിൽ പ്രതിയായിരുന്നു. സഭ നിർത്തിവച്ച് ഷുഹൈബ് വധക്കേസ് ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷം നിയസഭയിൽ ശുഹൈബ് വധക്കേസിനെ കുറിച്ച് ചോദ്യങ്ങളുന്നയിച്ചില്ല. അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ചോദ്യം ചോദിക്കാതിരുന്നത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan