എല്ലാ വോട്ടർമാരും ഈ ചരിത്രത്തിൽ പങ്കാളികളാകണമെന്നും, തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് മുദ്രാവാക്യമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ. 800 ജില്ലാ മജിസ്ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 97 കോടി വോട്ടർമാരാണുള്ളത്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുണ്ട്, 1.8 കോടി കന്നി വോട്ടർമാരില്‍ 85 ലക്ഷം പെൺകുട്ടികളാണുള്ളത്, 48000 ട്രാൻസ്ജെൻഡർ വോട്ടര്‍മാരുമുണ്ട്. കുടിവെള്ളം, ശൗചാലയം, വീർച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ പോളിംഗ് ബൂത്തുകളിൽ സജ്ജമാക്കും. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.