rubber.1.921967

റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ റബ്ബർ കർഷകർക്ക് സഹായകരമാകുന്ന വിധത്തിൽ റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു.ഇറക്കുമതി ചെയ്ത റബ്ബർ ആറ് മാസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിബന്ധനയും കോംപൗണ്ട് റബ്ബറിന്റെ എക്സൈസ് ഡ്യൂട്ടി പത്തിൽ നിന്ന് 20 ശതമാനമാക്കിയെന്നും മന്ത്രി വിശദീകരിച്ചു. റബ്ബർ കർഷകർക്ക് നൽകുന്ന സബ്സിഡി പദ്ധതികൾ വിശദീകരിച്ച മന്ത്രി, റബ്ബർ കർഷകർക്ക് ലാറ്റക്സ് നിർമ്മാണത്തിനും മറ്റും പരിശീലനം നൽകുന്ന പരിപാടിയെ കുറിച്ചും മറുപടിയിൽ വിശദീകരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *