മലപ്പുറത്ത് വധു കുഴഞ്ഞുവീണു മരിച്ചു.
മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.
വിവാഹത്തലേന്നാണ് വധു കുഴഞ്ഞു വീണത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്നു നടക്കാരിക്കെയാണു വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം ഇഎംഎസ് ആശുപത്രി മോർച്ചറിയിൽ.
മലപ്പുറത്ത് വധു വിവാഹത്തലേന്ന് കുഴഞ്ഞ് വീണ് മരിച്ചു.
