എം എൽ എ പി വി അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എിഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി. അജിത് കുമാറിനെതിരെ വകുപ്പുതല നടപടിയ്ക്കും സാധ്യതയുണ്ട്. അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിജിപി. കോട്ടയത്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബും മുഖ്യമന്ത്രിയും തമ്മിൽ നാട്ടകം ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.