സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദർശനവും സംബന്ധിച്ചുള്ള ലേഖന വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി ശശി തരൂർ. കെസി വേണുഗോപാലിൻ്റെ സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിൽ സംസാരിച്ചത്. ശശി തരൂരിൻറെ കൂടി ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. രാഹുൽ ഗാന്ധിയെ കണ്ട ശേഷം പത്ത് ജൻപഥിലെ വസതിയിൽ വച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചകൾക്ക് ശേഷം പത്ത് ജൻപഥിൻ്റെ പിൻവശത്തെ ഗേറ്റ് വഴിയാണ് ശശി തരൂർ മടങ്ങിയത്.
സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദർശനവും സംബന്ധിച്ചുള്ള ലേഖന വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി ശശി തരൂർ
