പ്രേക്ഷകരെ വിറപ്പിക്കാന്‍ ‘ഫൈനല്‍ ഡെസ്റ്റിനേഷന്‍’ സീരിസ് വീണ്ടുമെത്തുന്നു. ‘ഫൈനല്‍ ഡെസ്റ്റിനേഷന്‍’ ഫിലിം സീരിസിലെ ആറാമത്തെ ചിത്രം ‘ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്ലൈന്സ്’ ടീസര്‍ എത്തി. സാക്ക് ലിപോവ്സ്കിയും ആദം സ്റ്റീനുമാണ് സംവിധാനം. കാറ്റിലിന് സാന്റ്, ടിയോ ബ്രയോണ്‍സ്, റിച്ചാര്‍ഡ് ഹാര്‍മന്‍, ഓവെന്‍ പാട്രിക് എന്നിവരാണ് അഭിനേതാക്കള്‍. ചിത്രം മേയ് 16ന് തിയറ്ററുകളിലെത്തും. 2000ലാണ് ഫൈനല്‍ ഡെസ്റ്റിനേഷന്‍ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്. പിന്നീട് മൂന്ന് വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കിടയില്‍ ഇതിന്റെ തുടര്‍ ഭാഗങ്ങളെത്തി. 2011ലാണ് ഫൈനല്‍ ഡെസ്റ്റിനേഷന്റെ അവസാന ഭാഗം തിയറ്ററുകളിലെത്തിയത്. ഇപ്പോള്‍ 14 വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ ആറാം ഭാഗം എത്തുന്നു.
‘ഫൈനല്‍ ഡെസ്റ്റിനേഷന്‍’ ചിത്രത്തിന്റെ ടീസര്‍
