ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് സസ്റ്റയനബിള്‍ ഇക്വിറ്റി ഫണ്ട്, ഡൈനാമിക് അഡ്വാന്റേജ് ഫണ്ട് എന്നിവയുടെ പുതിയ ഫണ്ട് ഓഫറുകള്‍ക്ക് തുടക്കം കുറിച്ചു. യൂണിറ്റിന് പത്തു രൂപ എന്ന എന്‍എവിയില്‍ മാര്‍ച്ച് 31 വരെയാണ് പുതിയ ഫണ്ട് ഓഫര്‍. പരിസ്ഥിതി, സാമൂഹ്യ, ഭരണ സൗഹാര്‍ദ്ദ കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലത്തില്‍ മൂലധന നേട്ടം കൈവരിക്കാനാണ് ടാറ്റാ എഐഎയുടെ സസ്റ്റയനബിള്‍ ഇക്വിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിക്ഷേപത്തിന്റെ 80 മുതല്‍ 100 ശതമാനം വരെ ഇഎസ്ജി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലുമായിരിക്കും. 20 ശതമാനം വരെ മറ്റ് ഓഹരികളിലും ഡെറ്റ്, മണി മാര്‍ക്കറ്റ് പദ്ധതികളിലും ആയിരിക്കും. വിപണി ചാഞ്ചാട്ടങ്ങള്‍ പോലുള്ള ഘടകങ്ങള്‍ക്ക് അനുസരിച്ചല്ലാതെ സുസ്ഥിരമായ മികച്ച നിക്ഷേപങ്ങള്‍ നല്‍കുകയാണ് ടാറ്റാ എഐഎ ഡൈനാമിക് അഡ്വാന്റേജ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് പുതിയ ഫണ്ട് ഓഫറുകളിലും ടാറ്റാ എഐഎയുടെ യൂലിപ് ഓഫറിങ്ങുകളായ ഫോര്‍ച്യൂണ്‍ പ്രോ, വെല്‍ത്ത് പ്രോ, ഫോര്‍ച്യൂണ്‍ മാക്‌സിമ, വെല്‍ത്ത് മാക്‌സിമ തുടങ്ങിയവയിലൂടെ നിക്ഷേപിക്കാം. ടാറ്റാ എഐഎയുടെ സവിശേഷമായ നിക്ഷേപ ബന്ധിത പരിരക്ഷാ പദ്ധതികളായ പരം രക്ഷക്, സമ്പൂര്‍ണരക്ഷാ സുപ്രീം തുടങ്ങിയവ വാങ്ങുന്നതിലൂടേയും ഉപഭോക്താക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വിപണി ബന്ധിത നേട്ടങ്ങളും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും നേടാനാവും.