ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ശശി തരൂരടക്കമുള്ള എംപിമാരുടെ പ്രതികരണങ്ങൾക്കെതിരേ എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ പ്രതികരിച്ചു.
മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്. സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടി ക്രമം ഉണ്ട്. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാന്റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണം. എന്ന് എഐസിസി താരിഖ് അൻവർ പറഞ്ഞു.
മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന ശശി തരൂരിന്റെ പ്രതികരണത്തെും അദ്ദേഹം വിമർശിച്ചു. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് ഇപ്പോൾ ഇളക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേ രണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നതിനാൽ മറ്റു എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന് തുടങ്ങിയവര്‍ക്കും നിയമസഭയിലാണ് കണ്ണ്. എല്ലാവരും അത് തുറന്ന് പറയുന്നുണ്ട്.