റിലീസ് ചെയ്ത് പതിനഞ്ച് ദിവസങ്ങള്‍കൊണ്ട് പാ രഞ്ജിത്ത്- വിക്രം ചിത്രം ‘തങ്കലാന്’ 100 കോടി ക്ലബ്ബില്‍. ഓഗസ്റ്റ് 15 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധിനിവേശകാലത്ത് സ്വര്‍ണം ഖനനം ചെയ്യാനിറങ്ങുന്ന മനുഷ്യരുടെ ജീവിതവും അതിജീവനവുമാണ് തങ്കലാന്റെ പ്രമേയം. ഒരിടവേളയ്ക്ക് ശേഷം ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍ വിക്രം കാഴ്ചവെച്ചത്. കൂടെ മലയാളത്തില്‍ നിന്ന് ഗംഗമ്മ എന്ന കഥാപാത്രമായി പാര്‍വതി തിരുവോത്തും ആരതി എന്ന കഥാപാത്രമായി മാളവിക മോഹനനും മികവുറ്റ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. പശുപതി, ഹരി കൃഷ്ണന്, അന്‍പു ദുരൈ തുടങ്ങീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
‘തങ്കലാന്’ 100 കോടി ക്ലബ്ബില്‍
