Untitled design 2025 06 23T165609.491

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റില്‍. വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *