വയറ്റാട്ടികള്‍ തുടക്കമിട്ട നേഴ്സിംഗിന്റെ ആധുനിക മാലാഖമാര്‍ ദീക്ഷിക്കുന്ന അനുഷ്ഠാനത്തിന്റെ മഹത്വം പ്രവാസ ജീവിതത്തിന്റെ അനുഭവസാക്ഷ്യത്തില്‍ തങ്കലിപികളില്‍ കോര്‍ത്തിടുന്ന രചനയാണ് ഇത്. മരുഭൂമികളില്‍ ഉഷ്ണക്കാറ്റിലും കെടാതെ നില്‍ക്കുന്നത് തൂവെള്ളയുടെ വിശുദ്ധിയും മാനവിക സ്നേഹമെന്ന കെടാതിരിയുമാണെന്ന് ഓര്‍മിപ്പിക്കുന്ന ഒരു കൃതി. രചനയുടെ ഭാവതീവ്രതയില്‍ വായനയുടെ വീഥിയില്‍ മുല്ലപ്പൂക്കള്‍ വിതറുന്ന അപൂര്‍വമായ രചന. ‘സിറിഞ്ചിന് തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍’. മഞ്ജു ഏലിയാസ്. കൈരളി ബുക്സ്. വില 199 രൂപ.