അമ്പത്തിയഞ്ചോളം വര്‍ഷത്തെ എഴുത്തുജീവിതത്തില്‍ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തില്‍ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്ണന്‍ രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥപോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണന്‍. വിചിത്രമായ സൂത്രവാക്യങ്ങളാല്‍ ചേരുംപടി ചേര്‍ക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്‌നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്കരിക്കുന്നത്. ‘സ്വേച്ഛ’. സി വി ബാലകൃഷ്ണന്‍. ഡിസി ബുക്‌സ്. വില 162 രൂപ.