ചൂടുകൂടുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയര്‍ക്കുക എന്നത്. ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ വിയര്‍പ്പ് ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. വിയര്‍പ്പില്‍ ആന്റിമൈക്രോബയല്‍ സ്വഭാവമുള്ള പെപ്‌റ്റൈഡുകള്‍ ഉള്ളതിനാല്‍ അണുബാധ തടയാനും സഹായിക്കുന്നു. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയര്‍പ്പ് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക എയര്‍ കണ്ടീഷനിങ് സംവിധാനമാണ് വിയര്‍പ്പ്. താപനില ഉയരുമ്പോള്‍, നമ്മുടെ ശരീരം വിയര്‍പ്പ് ഗ്രന്ഥികളിലൂടെ ഈര്‍പ്പം ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈര്‍പ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുന്നു. ചൂടിന് വഴങ്ങാതെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വിയര്‍പ്പിന് പ്രധാന പങ്കുണ്ട്. ശരീരത്തില്‍ നിന്ന് വിഷാംശവും മാലിന്യങ്ങളും നീക്കം ചെയ്യാനും വിയര്‍പ്പ് സഹായിക്കുന്നു. കൊളസ്‌ട്രോള്‍, ഉപ്പ് തുടങ്ങിയവ വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്നു. വിയര്‍പ്പ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്ക്കെതിരെ ഫലപ്രദമായ ആന്റിമൈക്രോബയല്‍ പെപ്‌റ്റൈഡുകള്‍ വിയര്‍പ്പില്‍ അടങ്ങിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയര്‍പ്പ് ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കുന്നു. ഈ ‘ഫീല്‍-ഗുഡ്’ ഹോര്‍മോണുകള്‍ മാനസികനില മെച്ചപ്പെടുത്തും. കൂടാതെ, ശാരീരിക പ്രവര്‍ത്തനത്തിന് ശേഷമുണ്ടാകുന്ന വിയര്‍പ്പ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉത്കണ്ഠയെ ചെറുക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.