സ്വര്‍ണ്ണച്ചിറകുള്ള ഒരു പക്ഷി നിങ്ങളുടെ മട്ടുപ്പാവില്‍ പറന്നിറങ്ങി അളവറ്റ സമ്പത്ത് തരാമെന്ന് വാഗ്ദാനം ചെയ്താല്‍ നിങ്ങളെന്തു ചെയ്യും? തന്റെ മുന്നില്‍ വന്നിരുന്ന വിശന്നുവലഞ്ഞ ഒരു കൊച്ചു പക്ഷിയോട് പാവം തോന്നി കൈവശമിരുന്ന ധാന്യമണികള്‍ നല്കിയ പെണ്‍കുട്ടിയ്ക്ക് മനോഹരമായ സമ്മാനങ്ങളും സമ്പത്തും പ്രതിഫലമായി കിട്ടി. എന്നാല്‍ ഈ കഥകേട്ട് ആര്‍ത്തി മുഴുത്ത അയല്‍ക്കാരിയ്ക്ക് കിട്ടിയതോ? പെണ്‍കുട്ടിയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ വിലകൂടിയ സമ്മാനങ്ങളാണ് അയല്‍ക്കാരി മോഹിച്ചത്. ഒരു കാലത്ത് മധുരിച്ചിരുന്ന കടല്‍വെള്ളത്തിന് ഉപ്പുരസമായതെങ്ങനെ? സുധാമൂര്‍ത്തി രചിച്ച ഈ പുതിയ കഥാശേഖരം നര്‍മ്മരസത്തില്‍ പൊതിഞ്ഞ് ആകര്ഷണീയമാക്കിയതാണ്. കഥകളിലെ മാന്ത്രികജീവികള്ക്ക് ജീവന് നല്കുന്ന ഭംഗിയുള്ള ചിത്രങ്ങള്‍ പുസ്തകത്തിന് പകിട്ടേകുന്നു. രാജാക്കന്മാരും രാജകുമാരിമാരും സാധാരണ സ്ത്രീ പുരുഷന്മാരുമെല്ലാം ചിത്രങ്ങളിലൂടെ മനസ്സിലേയ്ക്കിറങ്ങി വന്ന് എല്ലാ പ്രായത്തിലു മുള്ള വായനക്കാരെ മറ്റൊരു ലോകത്തെത്തിയ്ക്കുന്നു. ‘സ്വര്‍ണ്ണച്ചിറകുള്ള പക്ഷി’. സുധ മൂര്‍ത്തി. കറന്റ് ബുക്സ് തൃശൂര്‍. വില 189 രൂപ.