സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നു വേര്‍തിരിക്കാനാവാത്ത അനുഭവങ്ങളുടെ ലോകമാണ് ഈ പുസ്തകം. ഓരോ അടരും വായനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പൂരിപ്പിക്കാവുന്ന തരത്തിലാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. സവിശേഷമായ കോപ്പിലെഫ്റ്റ് സ്വഭാവമുള്ള എഴുത്തുകളാണ് സ്മിത ഗിരീഷിന്റേത്. എവിടെയും വേരുകളില്ലാത്ത നിരന്തര സഞ്ചാരിയായ ജിപ്സിപ്പെണ്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ‘സ്വപ്നമെഴുത്തുകാരി’ എന്ന പേര് പുസ്തകത്തിന്റെ ത്രെഡ് തന്നെയാണ്. കഥകളും അനുഭവങ്ങളും തമ്മിലുള്ള അതിരുകള്‍ കലങ്ങുന്ന ഹൃദ്യമായ അനുഭവമാണ് ഈ പുസ്തകം. ഭാവനയുടെയും അനുഭവത്തിന്റെയും അതിരുകള്‍ മായ്ക്കുന്ന രചനകളുടെ സമാഹാരം. ‘സ്വപ്നമെഴുത്തുകാരി’. മാതൃഭൂമി. വില 160 രൂപ.