സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ് 2023 ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍. രാജ്യാന്തര വിപണിക്കും ഇന്ത്യന്‍ വിപണിക്കും വേണ്ടി സുസുക്കിയും ടൊയോട്ടയും ചേര്‍ന്നു വികസിപ്പിക്കുന്ന എസ്‌യുവിയുടെ ഗ്ലോബല്‍ അണ്‍വീലിങ് ജനുവരിയിലെ ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈ വൈ 8 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന എസ്‌യുവിക്ക് ക്രെറ്റയെക്കാള്‍ വലുപ്പമുണ്ടാകും. രണ്ടു ബാറ്ററി പാക്ക് മോഡലുകളില്‍ വിപണിയില്‍ എത്തുന്ന എസ്‌യുവിക്ക് 500 കിലോമീറ്റര്‍ വരെ റേഞ്ചും പ്രതീക്ഷിക്കാം. 2025 ഫെബ്രുവരിയില്‍ പുതിയ ഇലക്ട്രിക് വാഹനം മാരുതി പുറത്തിറക്കും. ചൈനീസ് ബാറ്ററി നിര്‍മാതാക്കളായ ബിവൈഡിയില്‍ നിന്നാണ് സുസുക്കി പുതിയ വാഹനത്തിന്റെ ബാറ്ററി. ഏകദേശം 13 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വില നിലവാരത്തില്‍ വിപണിയിലെത്തിക്കാനായിരിക്കും സുസുക്കി ശ്രമിക്കുക.