പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി പുതിയ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സുസുക്കി ജിഎസ്എക്സ 8 ആര് ന് 9.25 ലക്ഷം രൂപയാണ് വില. ഒരു വര്‍ഷത്തിനിടെ ഏറ്റവും സ്പോര്‍ട്ടിയായി കാണപ്പെടുന്ന സുസുക്കി മോട്ടോര്സൈക്കിളുകളിലൊന്നാണിത്. 776 സിസി ബൈക്കില്‍ പാരലല്‍-ട്വിന്‍ എന്‍ജിനാണ് ക്രമീകരിച്ചിരിക്കുന്നത്. 8,500 ആര്‍പിഎമ്മില്‍ 81.8 ബിഎച്പിയും 6,800 ആര്‍പിഎമ്മില്‍ 78 എന്‍എം ഉത്പാദിപ്പിക്കാന്‍ കരുത്തുള്ള എന്‍ജിനാണിത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് ബൈക്ക് വരുന്നത്. കൂടാതെ സുസുക്കി വി-സ്ട്രോം എസ്എക്സിലുള്ള അതേ എന്ജിന് തന്നെയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ബ്രേക്കിംഗ് സംവിധാനത്തില്‍ മുന്‍വശത്ത് ഇരട്ട 310 എംഎം ഡിസ്കുകളും പിന്നില്‍ 240 എംഎം ഡിസ്ക്കും ക്രമീകരിച്ചിരിക്കുന്നു. സുസുക്കി ഇന്ത്യ ഏറെ നാളുകള്‍ക്ക് ശേഷമാണ് 800 സിസി സെഗ്മെന്റില്‍ ഒരു മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നത്.