അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘അഭ്യൂഹം’ ജൂലൈയില്‍ വേള്‍ഡ് വൈഡ് റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊ -പ്രൊഡ്യൂസേഴ്‌സ് സെബാസ്റ്റ്യന്‍, വെഞ്ചസ്ലാവസ്, അഖില്‍ ആന്റണി. മിസ്റ്ററി ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ആനന്ദ് രാധാകൃഷ്ണനും നൗഫല്‍ അബ്ദുള്ളയും ചേര്‍ന്ന് എഴുതിയിരിക്കുന്നു. കോട്ടയം നസീര്‍, ആത്മീയ രാജന്‍,എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കുറ്റവാളിയായി ജയിലില്‍ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാനായി ശ്രമിക്കുന്ന ഒരു മകനും ആ ശ്രമങ്ങള്‍ക്കിടയിലുണ്ടാകുന്ന പല കണ്ടത്തലുകളുമായി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്.