ഇനിയും പേരിട്ടിട്ടില്ലാത്ത സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ബജറ്റില്‍ ഒരുങ്ങുന്നു. താല്‍ക്കാലികമായി ‘സൂര്യ 42’ എന്നാണ് ചിത്രം അറിയപ്പെടുന്നത്. 3ഡി ചരിത്ര സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ അരത്താര്‍, വെങ്കിട്ടര്‍, മണ്ടക്കാര്‍, മുകത്താര്‍, പെരുമനാഥര്‍ എന്നിങ്ങനെ അഞ്ച് കഥാപാത്രങ്ങളായി സൂര്യ എത്തുന്നു. 1000 വര്‍ഷം പഴക്കമുള്ള ഒരു ഫാന്റസി ചിത്രമാണ് സൂര്യ 42 എന്നാണ് ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫ് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ 35 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ ഗോവയില്‍ ചിത്രീകരിച്ചു. പശ്ചാത്തല കഥ ശ്രീലങ്കയില്‍ ചിത്രീകരിക്കും. യുവി ക്രിയേഷന്‍സും സ്റ്റുഡിയോ ഗ്രീനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സൂര്യ 42 ല്‍ നായികയായി ബോളിവുഡ് നടി ദിഷ പടാനിയാണ് എത്തുന്നത്. 10 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.