തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും, അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു . അതോടൊപ്പം ആരുടേയും അച്ഛന് വിളിച്ചിട്ടില്ല വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലിൽ സിബിഐയെ വിളിക്കാൻ ഇവർക്ക് ചങ്കൂറ്റം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു . അതോടൊപ്പം ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാതെ വന്നതിനാലാണ് ആംബുലൻസ് ഉപയോഗിച്ചതെന്നാണ് തൃശൂർ പൂരത്തിൽ ആംബുലൻസിൽ വന്നിറങ്ങിയ സംഭവത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.