ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ‘ധ്രുവനച്ചത്തിരം’ റിലീസ് ചെയ്യാന്‍ ഗൗതം മേനോന് തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഗൗതം മേനോന് തന്നെയാണ് റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. ധ്രുവനച്ചത്തിരം ഇനി വൈകില്ലെന്നും ചിത്രം ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റ് റിലീസായി തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സംവിധായകന് അറിയിച്ചു. 2013ല്‍ ആയിരുന്നു ധ്രുവനച്ചത്തിരം വരുന്നുവെന്ന അഭ്യൂഹങ്ങള്‍ വരുന്നത്. പിന്നാലെ ഔദ്യോഗിക പ്രഖ്യാപം എത്തുകയും 2016ല്‍ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ഇതിനിടയില്‍ പല കാരണങ്ങള്‍ ഷൂട്ടിംഗ് മാറ്റി വയ്ക്കേണ്ടിയും വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണിതെന്നാണ് വിവരം. 2023ലാണ് സിനിമ റിലീസ് ചെയ്യുന്നുവെന്ന് ഏറ്റവും ഒടുവില്‍ ഗൗതം മേനോന് ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ അത് നടന്നില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
റിലീസ് ചെയ്യാന്‍ ഒരുങ്ങി ‘ധ്രുവനച്ചത്തിരം’
