രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ രസകരമായ വീഡിയോ ഗാനം പുറത്തെത്തി. ബോണ്ട സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ആസ്വാദകപ്രീതി നേടിയിട്ടുണ്ട്. ആന്‍ട്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, കനകം കാമിനി കലഹം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഉണ്ടായിരുന്ന കഥാപാത്രമാണ് രാജേഷ് മാധവന്‍ അവതരിപ്പിച്ച ഓട്ടോ ഡ്രൈവര്‍ സുരേശന്‍. അതേ സുരേശനെയും സുരേശന്റെ കാമുകിയായ സുമലതയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന സ്പിന്‍ ഓഫ് ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.