സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷ് നായകനാകുന്ന ചിത്രം വരുന്നു. ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എ ചിത്രത്തിലാണ് മാധവ് എത്തുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് ചിത്രമാണ് കുമ്മാട്ടിക്കളി. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ റാഷിക് അജ്മല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. സംവിധായകന്‍ ആര്‍ കെ വിന്‍സെന്റ് സെല്‍വയുടേതാണ് തിരക്കഥയും സംഭാഷണവും.