തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണെന്ന് തൃശ്ശൂരില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങളെ വണങ്ങുന്നുവെന്ന് സുരേഷ് ഗോപി. പാർട്ടി പ്രവർത്തകർ കഴിഞ്ഞ അഞ്ചുവർഷം ഒരു മിഷൻ ആയി പ്രവർത്തിച്ചു. നരേന്ദ്രമോദി എന്‍റെ രാഷ്ട്രീയ ദൈവമാണെന്നും പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ഇടത് വലതു മുന്നണിയിൽ നിന്ന് വോട്ട് ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.