മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിനായ് എന്ത് ഉചിതമായ നടപടിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സ്വീകരിയ്ക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകൾ ഒരു വിഭാഗവും നടത്തരുതെന്നും സുപ്രിം കോടതി നിർദേശിച്ചു.മണിപ്പൂരിലെ വിവിധ സംഘടനകളും സർക്കാരും സമർപ്പിച്ച ഹർജ്ജികൾ ഒരുമിച്ചാണ് സുപ്രിം കോടതി പരിഗണിച്ചത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan