കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് പെൻഷനും ശമ്പളവും നൽകാൻ സർക്കാർ ബുദ്ധിമുട്ടുന്നെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. സാമ്പത്തികമായി വളരെയധികം ഞെരുക്കം അനുഭവപ്പെടുന്നു എന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
ഈ മാസം 25 ന് സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കും. കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചാൽ ഫലം കണ്ടേക്കും എന്നുള്ള വിദഗ്ദ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ഹർജിയിൽ കേരളം ഉന്നയിച്ചിരുന്നു.