ദില്ലിയിലെ വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് -4 പിൻവലിക്കാമെന്ന് സുപ്രീംകോടതി. വായുമലിനീകരണ തോതിൽ കുറവ് രേഖപ്പെടുത്തിയതിനാലാണ്സുപ്രീം കോടതിയുടെ നിർദേശം നൽകിയത് . ദില്ലി-എൻസിആർ മേഖലകളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.വായു മലിനീകരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നതാണെന്നും നെല്ലിൻ്റെ അവശിഷ്ടങ്ങൾ മൃഗങ്ങളുടെ തീറ്റയ്ക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പാർലമെൻ്റംഗങ്ങളോട് പറഞ്ഞു.
ദില്ലിയിലെ വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് -4 പിൻവലിക്കാമെന്ന് സുപ്രീംകോടതി
