ഓണക്കാലത്ത് പൊതുവിപണിയില്‍ സപ്ലൈകോയ്ക്ക് 123.46 കോടി രൂപയുടെ നേട്ടം. 14 ജില്ലകളിലെ മേളകളില്‍ 4.6 കോടി രൂപയാണ് വിറ്റുവരവ്. തിരുവനന്തപുരത്താണ് ഓണക്കാലത്ത് കൂടുതല്‍ വില്‍പ്പന നടന്നത്. 68.01 ലക്ഷം രൂപയാണ് ജില്ലയില്‍ നിന്നുള്ള വരുമാനം. ഇതില്‍ 39.12 ലക്ഷം രൂപ സബ്സിഡി ഇനങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്. 42,29 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം ജില്ല (40.95 ലക്ഷം) മൂന്നാമതും കണ്ണൂര്‍ ജില്ല(39.17 ലക്ഷം) നാലാമതുമാണ്. സപ്ലൈകോയുടെ മൊത്തം വിറ്റുവരവില്‍ പകുതിയോളം സബ്സിഡി ഇനങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്. 66.83 കോടി രൂപയാണ് ഇതുവഴി ലഭിച്ചത്. സബ്സിഡി ഇല്ലാത്ത ഇനങ്ങളുടെ വില്‍പ്പനയിലൂടെ 56.73 കോടി രൂപയാണ് വരുമാനം. മദ്യവില്‍പ്പനയിലൂടെ 916.54 കോടി രൂപയാണ് ഓണക്കാലത്ത് സപ്ലൈകോയ്ക്ക് ലഭിച്ചത്.