ബോളിവുഡ് സൂപ്പര്‍താരം സണ്ണി ഡിയോളിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ജാട്ട്’ എന്നാണ് ചിത്രത്തിന്റെ. പേരിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. സണ്ണി ഡിയോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. ശരീരത്തിലുടനീളം രക്ത കറകളുമായി ഒരു വലിയ ഫാന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ലുക്കിലാണ് സണ്ണി ഡിയോളിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. വമ്പന്‍ ആക്ഷന്‍ ചിത്രമായാണ് ജാട്ട് ഒരുക്കുക എന്ന സൂചനയും പോസ്റ്റര്‍ തരുന്നുണ്ട്. അടുത്തിടെ ഗദ്ദര്‍ 2 എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ വിജയം സമ്മാനിച്ച സണ്ണി ഡിയോള്‍ തന്റെ കരിയറിലെ നൂറാം ചിത്രത്തിലേക്ക് അടുക്കുകയാണ്. രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, സയാമി ഖേര്‍, റെജീന കസാന്ദ്ര എന്നിവരാണ് ജാട്ടിലെ മറ്റു പ്രധാന താരങ്ങള്‍.
