സംസ്ഥാനത്ത് ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി. മോട്ടോര്‍വാഹന വകുപ്പ് ജനുവരി 10 മുതല്‍ ‘ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്’ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ആംബുലന്‍സുകള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധനകളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കുന്നത്.ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതലയേറ്റതിനുശേഷം ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല പുതിയ നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചർച്ചകളും മന്ത്രിതലത്തില്‍ യോഗവും നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന നടത്താനുള്ള തീരുമാനം.