ഒരു ടെക്സ്റ്റൈല്‍സ് ജീവനക്കാരി, എആര്‍ ക്യാന്പിലെ പോലീസുകാരന്, പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സിറ്റി ന്യൂസ് പത്രാധിപര്‍, സെക്രട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹി എന്നിവരിലൂടെ തിരുവനന്തപുരം നഗരത്തിന്റെ കഥ പറയുന്ന നോവല്‍. ആ അഞ്ചു കഥാപാത്രങ്ങളുടെ വ്യത്യസ്തങ്ങളായ കഥകള്‍ ഒരൊറ്റ ക്ലൈമാക്സിലേക്കാണ് ചെന്നുചേരുന്നത്. എല്ലാത്തിനും എന്നെന്നും സാക്ഷിയാവാന്‍ രണ്ടു പ്രതിമകളും. ‘സ്റ്റാച്യു ജംഗ്ഷന്’. പ്രശാന്ത് ചിന്മയന്. ഡിസി ബുക്സ്. വില 332 രൂപ.