രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടേറിയേറ്റ് മാർച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ കന്റോൺമെൻറ് സിഐക്കെതിരെ മുദ്രാവാക്യം വിളിച്ചു. അതോടൊപ്പം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഭാവിയിൽ കേരള മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. മുപ്പത്തിയഞ്ചു വർഷം മുമ്പ് ബംഗാളിൽ സി.പി.എം ഭരണത്തിൽ നിഷ്ഠൂരമായ പൊലീസ് വേട്ടയ്ക്കും ഗുണ്ടാ ആക്രമണത്തിനും ഇരയായ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മമതാ ബാനർജി പിന്നീട് ബംഗാൾ മുഖ്യമന്ത്രിയായത് ചരിത്രത്തിന്റെ തിരിച്ചടിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.