സംസ്ഥാന സർക്കാരിന്‍റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക് . വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും, വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഒട്ടേറെ ക്ഷേമ പദ്ധതികൾ വയോജനങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നും ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.വയോജനോത്സവം പോലുള്ള പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കി വയോജനങ്ങൾക്ക് മികച്ച ജീവിതാനുഭവങ്ങളും ഉയർന്ന ജീവിത നിലവാരവും ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan