സംസ്ഥാന ബജറ്റിനു മുന്നോടിയായി 2022 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ പരിഗണനയ്ക്കെത്തും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവലോകന റിപ്പോർട്ട് സഭയുടെ മേശപുറത്തു വെയ്ക്കും .സാമ്പത്തിക പ്രതിസന്ധികൾക്കു മുന്നിൽ നിന്നും കരകയറാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റ് നാളെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. ജനപ്രിയ ബജററായിരിക്കുമോ ഇതെന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ ജനങ്ങൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടു നീങ്ങുന്ന ഈ അവസരത്തിൽ വളരെ സൂക്ഷ്മതയോടെയായിരിക്കും ബജറ്റ് അവതരണം.
മോട്ടോർ വാഹന പിഴയും സർക്കാർ ഫീസുകളും വർധിക്കാനാണ് സാധ്യത, ഭൂനികുതി എത്ര കൂടുമെന്നുo മദ്യത്തിന്റെ നികുതി ഇടയ്ക്ക് വർദ്ധിപ്പിച്ചതിനാൽ ഇനി വർധിക്കുമോ എന്നും, വെള്ളക്കരം അടക്കം വർധിപ്പിച്ച സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുമോ എന്നുമുള്ള ആശങ്കയിലാണ് കേരളത്തിലെ ജനങ്ങൾ .
കുടുംബശ്രീകൾക്കും ജനകീയ ഹോട്ടലുകൾക്കും തുകമാറ്റി വയ്ക്കുമെന്നും കർഷകർക്ക് ആശ്വാസമുണ്ടാകുമെന്നുമാണ് പ്രതീക്ഷ.
നാളെ സംസ്ഥാന ബജറ്റ്
![നാളെ സംസ്ഥാന ബജറ്റ് 1 Untitled design 18](https://dailynewslive.in/wp-content/uploads/2023/02/Untitled-design-18-1200x675.jpg)