കവിന്റെ അതി ഗംഭീര അഭിനയ പ്രകടനവുമായി ‘സ്റ്റാര്‍’ ട്രെയിലര്‍ എത്തി. ‘ഏലന്‍’ സംവിധാനം ചെയ്യുന്ന ചിത്രം സിനിമാ നടനാകാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ ജീവിതമാണ് പറയുന്നത്. ഏലന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ കവിന്‍ ചിത്രത്തിലെത്തുന്നു. ലാല്‍, അതിദി പൊഹാങ്കര്‍, പ്രീതി മുകുന്ദന്‍, ഗീത കൈലാസം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം മെയ് 10ന് തിയറ്ററുകളിലെത്തും. യുവ ശങ്കര്‍ രാജയാണ് സംഗീതം. ഏലനാണ് ഗാന രചന നടത്തിയിരിക്കുന്നത്. നടനെന്ന നിലയില്‍ കവിന്‍ പ്രേക്ഷകശ്രദ്ധയിലേക്കെത്തുന്നത് സീരിയലുകളിലൂടെ ആണ്. സ്റ്റാര്‍ വിജയില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ ‘ശരവണന്‍ മീനാക്ഷി’യിലെ ‘വേട്ടൈയന്‍’ എന്ന കഥാപാത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായും കവിന്‍ എത്തി. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ അരങ്ങേറ്റ ചിത്രം ‘പിസ’യിലൂടെ ആയിരുന്നു കവിന്റെയും അരങ്ങേറ്റം. 2017ല്‍ പുറത്തെത്തിയ ‘സത്രിയന്‍’ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ശിവ അരവിന്ദിന്റെ സംവിധാനത്തിലുള്ള 2019ലെ ചിത്രമായ ‘നട്പുന എന്നാണ് തെരിയുമാ’ യിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം. ലിഫ്റ്റ്, ഡാഡ എന്നീ ഹിറ്റ് ചിത്രങ്ങല്‍ കവിന് വലിയ ബ്രേക്ക് ആണ് നല്‍കിക്കൊടുത്തത്. ഡാഡയില്‍ മലയാളിയായ അപര്‍ണ ദാസ് ആയിരുന്നു നായിക. ചെറിയ ബജറ്റിലെത്തിയ ചിത്രം നിര്‍മാതാവിന് വലിയ ലാഭമാണ് ഉണ്ടാക്കിയത്.