സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് 60 ശാഖകളുമായി കേരളത്തില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നു. സംസ്ഥാനത്ത് 531 നെറ്റ്വര്‍ക്ക് ആശുപത്രികളുടെയും 53,000 ഏജന്റുമാരുടെയും ശക്തമായ ശൃംഖലയുള്ള സ്റ്റാര്‍ ഹെല്‍ത്ത് 21 ലക്ഷം ആളുകള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്. വിപണി വിഹിതം 72 ശതമാനമാണ്. അഞ്ച് വര്‍ഷത്തിനിടെ 2,650 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പ്രധാന വിപണിയാണ് കേരളം. ഹോം ഹെല്‍ത്ത് കെയര്‍ സേവനം, കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിലി പോളിസി, ഫ്രീ ടെലി മെഡിസിന്‍, സമഗ്ര വാക്സിനേഷന്‍ എന്നീ സേവനങ്ങള്‍ വിപുലീകരിക്കുകയാണ്. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തീര്‍പ്പാക്കിയത് 740 കോടി മൂല്യമുള്ള ക്ലെയിമുകളാണ്.