Untitled design 12 3

ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽ വി D2 വിക്ഷേപണം വിജയകരം.മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിക്കുക.34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്‍റെ ഭാരം 120 ടണ്ണാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ കന്പനി അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7ന് നടന്ന എസ്എസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു.

എന്നാൽ ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ഇസ്രൊ പ്രതീക്ഷിക്കുന്നില്ലബഹിരാകാശ വിപണി കീഴടക്കാനായി ഐഎസ്ആർഒ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽ വി. 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്‍റെ ഭാരം 120 ടണ്ണാണ്.500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്‍എൽ‍വിക്ക്.മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഒന്നാംഘട്ടം: 94.3 sec.രണ്ടാം ഘട്ടം: 113.1 sec. മൂന്നാം ഘട്ടം: 106.9 sec.മൂന്ന് ഘട്ടത്തിലും ഉപയോഗിക്കുന്നത് ഖര ഇന്ധനം മാത്രം. Hydroxyl-terminated polybutadiene.ആണ് ഈ ഖര ഇന്ധനം.

 

മൂന്ന് ഘട്ടങ്ങൾക്ക് പുറമേ ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്ന പീഠത്തിന്റെ അടിയിൽ ദ്രവീകൃത ഇന്ധനമുപയോഗിക്കുന്ന ഒരു പ്രവേഗ നിയന്ത്രണ സംവിധാനം കൂടിയുണ്ട്. ഇതാണ് വെലോസിറ്റി ട്രിമ്മിംഗ് മൊഡ്യൂൾ.ഉപഗ്രഹത്തെ കൃത്യമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നതിനാണ് ഈ ഘട്ടം ഉപയോഗിക്കുന്നത്.

ആദ്യ ദൗത്യം പരാജയപ്പെടാൻ കാരണം രണ്ടാം ഘട്ടം റോക്കറ്റിൽ നിന്ന് വേർപ്പെട്ടപ്പോൾ ഉണ്ടായ വിറയിലും അത് കാരണം സോഫ്റ്റ്‍വെയറിലുണ്ടായ ഒരു ആശയക്കുഴപ്പവുമാണ്.സോഫ്റ്റ്‍വെയർ നിർദ്ദേശം കാരണം വെലോസിറ്റി ട്രിമ്മിംഗ് മൊഡ്യൂൾ പ്രവർത്തിച്ചതും ഇല്ല. എന്തായാലും തെറ്റിൽ നിന്ന് പാഠം ഉൾക്കൊണ്ട് വേണ്ട മാറ്റങ്ങൾ ഇസ്രൊ വരുത്തിക്കഴിഞ്ഞു.

ഇസ്രൊയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ്എസ്‍എൽവി, എറ്റവും വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന റോക്കറ്റും. ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഓർഡർ കിട്ടിയാൽ ദിവസങ്ങൾകൊണ്ട് റോക്കറ്റ് തയ്യാറാക്കാം.അത് കൊണ്ട് തന്നെ പുതിയ ബഹിരാകാശ വിപണിയിൽ എസ്എസ്എൽവി ഒരു നിർണായക ശക്തിയായിരിക്കും.ഇനി കാത്തിരിപ്പ് വിജയകരമായ ദൗത്യത്തിന് വേണ്ടിയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *