പാലക്ക് ചീര ജ്യൂസ് പതിവായി കുടിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിര്‍ത്തുന്നു. പാലക്ക് ചീരയില്‍ നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇരുമ്പിന്റെ അംശമുള്ള പാലക്ക് ചീര ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്നു. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് പാലക്ക് ചീര. ചീരയിലെ നൈട്രേറ്റുകള്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. അതേസമയം വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവ എല്ലുകളെ ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇതില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുന്നതിലൂടെ കാഴ്ചയെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. വെറും വയറ്റില്‍ ചീര ജ്യൂസ് കുടിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നും പോഷകങ്ങളുടെ ആഗിരണം, ജലാംശം, ദഹനം മെച്ചപ്പെടുത്തല്‍ എന്നിവ വര്‍ദ്ധിപ്പിക്കും. പാലക്ക് ചീര ജ്യൂസില്‍ നാരുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. പാലക്ക് ചീര ജ്യൂസ് പതിവായി കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഇരുമ്പ് ആഗിരണം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായകമാണ്.