വയനാട് ദുരന്തത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ദുരന്ത സമയത്ത് ഒപ്പം നിന്നെങ്കിലും പുനരധിവാസത്തിന് വാർത്താ പ്രാധാന്യം നൽകുന്നില്ല. മുഖ്യധാര മാധ്യമങ്ങളിൽ നിന്ന് വാർത്ത അപ്രത്യക്ഷമായെന്നും സ്പീക്കർ പറഞ്ഞു. അതോടൊപ്പം ജനങ്ങളുടെ ആത്മാർത്ഥതയിലാണ് വയനാടിന്‍റെ അതിജീവനമെന്നും പ്രധാനമന്ത്രിയുടെ സ്നേഹഭാവം വല്യ പ്രതീക്ഷയാണ് വയനാടിന് ഉണ്ടായിരുന്നതെന്നും എന്നാൽ സഹായം വൈകുന്നതിൽ വലിയ ആശങ്കയെന്നും മുറിവുണങ്ങും മുൻപെയാണ് സഹായം എത്തിക്കേണ്ടതെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കേന്ദ്ര സമീപനത്തിൽ നിരാശയെന്നും , വയനാടിന് വേണ്ടത് പ്രത്യാശയുടെ വെളിച്ചമാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒരുമിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. കേന്ദ്ര സമീപനം വിഷമം ഉണ്ടാക്കുന്നതെന്നും നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan